വാണിജ്യ എൽ.പി.ജി വില ഉയർത്തി
Tuesday 03 March 2026 12:00 AM IST
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകളുടെ വില പൊതുമേഖല എണ്ണ കമ്പനികൾ 29 രൂപ വർദ്ധിപ്പിച്ചു. ഇതോടെ കേരളത്തിലെ എൽ.പി.ജി സിലിണ്ടറുകളുടെ വില 1,780 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് കമ്പനികൾ വിലയിൽ മാറ്റം വരുത്തിയത്. മൂന്ന് മാസത്തിനിടെ 190 രൂപയുടെ വർദ്ധനയാണ് പാചക വാതക വിലയിലുണ്ടായത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ അടുത്ത ദിവസങ്ങളിൽ പൊതുമേഖല കമ്പനികൾ പാചക വാതക വില വീണ്ടും വർദ്ധിപ്പിക്കാൻ സാദ്ധ്യതയേറി. റെസ്‌റ്ററന്റുകൾ, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയിലാണ് വർദ്ധന. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല.