വയനാടിന് കെ.എസ്.എഫ്.ഇയുടെ കൈത്താങ്ങ്

Tuesday 03 March 2026 12:03 AM IST

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടിയുടെ അനക്‌സ് ബ്ലോക്ക്

വയനാട്: കെ.എസ്.എഫ്.ഇയുടെ കൈത്താങ്ങിൽ 45 കോടി രൂപയുടെ ബഹുനില ആശുപത്രി മന്ദിരം മുണ്ടക്കൈ ചൂരൽമല ദേശത്തിനായി ഉയരും. മാതൃകാ ടൗൺഷിപ്പിന്റെ അനുബന്ധമായി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കെ.എസ്.എഫ്.ഇ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ അനക്‌സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ജീവനക്കാർ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയും സ്ഥാപനത്തിന്റെ സംഭാവനയുമാണ് ബഹുനില മന്ദിരത്തിന്റെ നിർമ്മാണത്തിനായി ചെലവഴിക്കുന്നത്.

ആധുനികസൗകര്യങ്ങളോടെ തയ്യാറാകുന്ന ആശുപത്രി സമുച്ചയം വയനാടിന്റെ ആതുര മേഖലയ്‌ക്ക് മുതൽകൂട്ടാകുമെന്ന് അദ്ധ്യക്ഷനായ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിമാരായ ഒ.ആർ. കേളു, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ടി. സിദ്ദിഖ്, അഹമ്മദ് ദേവർകോവിൽ, ചീഫ് സെക്രട്ടറി എ. ജയതിലക്, റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം, വയനാട് ടൗൺഷിപ്പ് പ്രൊജക്ട് സ്‌പെഷ്യൽ ഓഫീസർ എസ്. സുഹാസ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.