യുവതിയെ പീഡിപ്പിച്ച 30കാരന് ജീവപര്യന്തം കഠിനതടവ് 

Monday 02 March 2026 11:11 PM IST
വിൽസൺ

പത്തനംതിട്ട : മാനസിക വെല്ലുവിളി നേരിടുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പന്തളം പറന്തൽ പൊങ്ങലടി മറ്റെക്കാട്ട് മുരുപ്പേൽ വിൽസൺ (30) നെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എൻ.ഹരികുമാർ ശിക്ഷിച്ചത്. 2019 സെപ്തംബറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പന്തളം സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ഇ.ഡി.ബിജു രജിസ്റ്റർ ചെയ്ത കേസിൽ അടൂർ ഡിവൈ.എസ്.പി ആയിരുന്ന ജവഹർ ജനാർദ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.