പളനി ട്രെയിൻ പുനരാരംഭിക്കണം
Tuesday 03 March 2026 1:17 AM IST
കൊട്ടാരക്കര: മീറ്റർ ഗേജ് കാലത്ത് ചെങ്കോട്ട പാത വഴി സർവ്വീസ് നടത്തിയിരുന്ന പളനി കൊല്ലം കോയമ്പത്തൂർ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികൃതർക്ക് നിവേദനം നൽകി. കേന്ദ്ര റെയിൽവെ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമാണ് നിവേദനം നൽകിയത്. പളനി വഴി കൊല്ലം ഈറോഡ് എക്സ്‌പ്രസ് ട്രെയിൻ എത്രയും വേഗം അനുവദിക്കാൻ നടപടി വേണമെന്ന് റെയിൽവേ
അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി.കെ. കൃഷ്ണദാസ് അറിയിച്ചു. അസോ. പ്രസിഡന്റ് അഡ്വ. എൻ.ചന്ദ്രമോഹൻ, എൻ.ബി. രാജഗോപാൽ, അനിൽകുമാർ, വി. കലാധരൻ, സന്തോഷ് വെട്ടിക്കവല, സുജിത് എന്നിവരാണ് നിവേദനം നൽകിയത്.