ആത്മായനങ്ങളുടെ ഖസാക് അവാർഡ്

Tuesday 03 March 2026 1:16 AM IST

കൊട്ടാരക്കര: ചിന്താ പബളിക്കേഷൻസ് പ്രസിദ്ധീകരിച്ച അരുൺകുമാർ അന്നൂരിന്റെ ചെറുമന്റെ പാട്ട് എന്ന കവിതാ സമാഹാരം

ആത്മായനങ്ങളുടെ ഖസാക് അവാർഡിന് അർഹമായി​. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി 1996ൽ എംകെ. ഹരികുമാർ എഴുതി പ്രസിദ്ധീകരിച്ച ആത്മായനങ്ങളുടെ ഖസാക് എന്ന പുസ്‌കത്തിന്റെ പേരിലുള്ള പുരസ്‌കാരമാണ് ചെറുമന്റെ പാട്ടിലൂടെ അരുൺകുമാർ അന്നൂർ നേടിയത്. ഡോ. റഷീദ് പാനൂർ, സണ്ണി തായങ്കരി, സ്മിത ആർ.നായർ, എസ്. സുജാതൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. സാഹിത്യ നിരൂപകൻ എം.കെ. ഹരികുമാാർ, ഫാ. അനിൽ ഫിലിപ്പ്, വേണു വി.ദേശം, രാജഗോപാൽ കമ്മത്ത്, ഡോ. ചന്ദ്രബിന്ദു എന്നിവർ സംസാരിച്ചു.