എംപ്ളോയ്മെന്റ് എക്സ്ചേഞ്ചി​ൽ അഭിമുഖം അഞ്ചി​ന്

Tuesday 03 March 2026 1:16 AM IST

കൊല്ലം: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററി​ന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖം 5ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30ന് ആരംഭി​ക്കും. പ്ളസ് ടു മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ.ടി​.ഐ, എൻജി​നീയറിംഗ് യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. എംപ്ളോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കംപ്യൂട്ടർ ട്രെയിനിംഗ് എന്നിവ നൽകും. ട്രയിനിംഗ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികളും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും 3 ബയോഡാറ്റായും ആധാർ കാർഡുമായി 5ന് കൊല്ലം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10.30ന് മുൻപ് എത്തണം. ഫോൺ​: 9497474677, 8281359930, 8304852968