കുടിശിക നൽകണം
Tuesday 03 March 2026 1:31 AM IST
ഷൊർണൂർ: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും നിർമ്മാണ പെൻഷൻ തൊഴിലാളികൾക്ക് 15 മാസത്തെ കുടിശ്ശിക പെൻഷൻ ഉടൻ അനുവദിക്കണമെന്നും ബി.എം.എസ് നിർമ്മാണ തൊഴിലാളി യൂണിയൻ ഷൊർണൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശശി ചോറോട്ടൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖല പ്രസിഡന്റ് പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ബാബുദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.അശോകൻ, കെ.പി.ജയരാജ്, കെ.ഉണ്ണികൃഷ്ണൻ, എൻ.സുനിൽ, എം.ഷാജു എന്നിവർ സംസാരിച്ചു.