സഹോദരൻ അയ്യപ്പൻ ചരമവാർഷിക ദിനാചരണം

Tuesday 03 March 2026 4:59 PM IST

കൊച്ചി: സഹോദരൻ അയ്യപ്പന്റെ ചരമവാർഷിക ദിനാചരണം 6ന് വൈകിട്ട് 4ന് കാക്കനാട് ശ്രീനാരായണ സാംസ്കാരിക സമിതി സൗധം ഹാളിൽ നടക്കും. റിട്ട. ഹൈക്കോടതി ജഡ്ജി പി.എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എം.പി.സനിൽ അദ്ധ്യക്ഷനാകും. സയൻസ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ പി.എ.തങ്കച്ചൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്.അനിൽകുമാർ, തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ സൻഷ മിജു, സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.എൻ.മോഹനൻ, എൻ.സുധാകരൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.പീതാംബരൻ, കാക്കനാട് യൂണിറ്റ് പ്രസിഡന്റ് എം.എം.മഹേഷ്, എഫ്.എ.സി.ടി യൂണിറ്റ് ട്രഷറർ പി.എസ്.യദു, സെക്രട്ടറി എൻ.കെ.ഹരിദാസ്, ട്രഷറർ വി.എസ് സുരേഷ് എന്നിവർ പങ്കെടുക്കും.