ഭാരത മാതാ കോളേജ് സഹകരണ കരാറിൽ ഒപ്പുവെച്ചു

Wednesday 04 March 2026 2:09 AM IST

തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജ് മലേഷ്യൻ ഗവൺമെന്റിന് കീഴിലുള്ള പോളിടെക്നിക് സുൽത്താൻ അസ്‌ലൻ ഷാ, പ്രമുഖ ഓസ്‌ട്രേലിയൻ സർവകലാശാലയായ കർട്ടിന്റെ മലേഷ്യൻ ക്യാമ്പസ് എന്നിവയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ​ഭാരത മാതാ കോളേജ് മാനേജർ ഫാ.എബ്രഹാം ഒലിയപ്പുറത്ത്, എം.ബി.എ മേധാവി ഡോ.ബിജോയ് ജോസഫ്, കർട്ടിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.വിൻസന്റ് ലീ ചീങ് ചെൻ, മലേഷ്യയിലെ സുൽത്താൻ അസ്‌ലൻ ഷാഹ്,പൊളിടെക്നിക് ഡയറക്ട‌ർ ഹാജി റസാലി ബിൻ ജോഹാരി എന്നിവരുടെ നേതൃത്വത്തിലാണ് കരാർ യാഥാർത്ഥ്യമായത്.