മുണ്ടക്കൽ ഗവ.സ്കൂൾ കെട്ടിടോദ്ഘാടനം
Wednesday 04 March 2026 12:09 AM IST
കുന്ദമംഗലം: മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ വാർഷികവും നവീകരിച്ച കെട്ടിടോദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 29.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടവും അനുബന്ധ പദ്ധതികളും പൂർത്തീകരിച്ചത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വി ജാഫർ അദ്ധ്യക്ഷത വഹിച്ചു. ടോപ്പ് സിംഗർ ഋതുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം സിന്ധു, ഗ്രാമപഞ്ചായത്ത് മെമ്പർ എം.എം പ്രസാദ്, വി.എസ് ജിതേഷ്, എം സത്യനാഥൻ, എം പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു. കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാദ്ധ്യാപിക ആഗ്നസ് മിൽഡലോപസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.