സുവർണ ജൂബിലി കർട്ടൻ റെയ്സർ നാളെ

Tuesday 03 March 2026 7:58 PM IST

കൊച്ചി: കുസാറ്റിലെ സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കർട്ടൻ റെയ്‌സർ നാളെ വൈകിട്ട് 5ന് പാലാരിവട്ടം മൺസൂൺ എംപ്രസ് ഹോട്ടലിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി, കുഫോസ് സ്ഥാപക വൈസ് ചാൻസലറും കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് മുൻ ഡയറക്ടറുമായ ഡോ.ബി.മധുസൂദന കുറുപ്പ്, കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയം ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്റ, കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ.മിനി ശേഖരൻ, ഐ.സി.എ.ആർ നാഷണൽ ബ്യൂറോ ഒഫ് ഫിഷ് ജെനറ്റിക് റിസോഴ്‌സസ് ഡയറക്ടർ ഡോ. കാജൽ ചക്രബോർതി, സീഫുഡ് എക്‌സ്‌പോർട്ടേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എൻ. രാഘവൻ, വൈസ് പ്രസിഡന്റ് അലക്‌സ് നൈനാൻ, പൂർവവിദ്യാർത്ഥി ശൃങ്കല, പ്രസിഡന്റ് സുനിൽ കുമാർ.പി എന്നിവർ പങ്കെടുക്കും.