20-ാമത് അങ്കമാലി ചലച്ചിത്രോത്സവം

Tuesday 03 March 2026 7:59 PM IST

അങ്കമാലി: ചിത്രശാല ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 20-ാമത് അങ്കമാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവം 6 മുതൽ 8 വരെ അങ്കമാലി മൈ സിനിമാസ് മാമാങ്കം തിയേറ്ററിൽ നടക്കും. 6ന് വൈകിട്ട് 5ന് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ജോസ് തെറ്റയിൽ അദ്ധ്യക്ഷനാകും. മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ പങ്കെടുക്കും. കവിയും വിവർത്തകനുമായ വേണു വി.ദേശത്തെ ചടങ്ങിൽ ആദരിക്കും. 6ന് ഉച്ചയ്ക്ക് 2ന് പ്രദർശനം ആരംഭിക്കും. ആദ്യദിവസം ഡീജെ അഹമ്മദ് എന്ന ടർക്കിഷ് സിനിമയും ജാഫർ പനാഹി സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റും പ്രദർശിപ്പിക്കും.