സ്കൂൾ കെട്ടിടം  ഉദ്ഘാടനം

Wednesday 04 March 2026 12:29 AM IST
പെരിങ്ങൊളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അദ്ധ്യക്ഷത വഹിച്ചു. വി. പ്രവീൺകുമാർ പദ്ധതി വിശദീകരിച്ചു. ആർ.വി ജാഫർ, എ.കെ അജിത് പ്രസാദ്, കുഞ്ഞിമൊയ്തീൻ കുട്ടി, ജോസഫ്, എം. ഷുക്കൂർ, ആർ.വി സജ്ന, ദിവ്യ മനോജ്, പ്രിൻസിപ്പൽ എം.പി ശ്രീവിദ്യ, വി.പി ലെനീഷ്, സി.വി. ഉസ്മാൻ, വി.സി സേതുമാധവൻ, കെ.പി സബീഷ്, അർജുൻ എടക്കണ്ടി, പി.ആർ അരുൺ, സുരേഷ് ബാബു, മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ചിത്ര വാസു റിപ്പോർട്ട് അവതരിപ്പിച്ചു. എം.പി ബൈജു സ്വാഗതവും വി.ആർ ആശ സിന്ധു നന്ദിയും പറഞ്ഞു.