ലോക കേൾവി ദിനം ജില്ലാതല ഉദ്ഘാടനം

Wednesday 04 March 2026 12:35 AM IST
കേൾവി ദിനം

കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പ് ,ദേശീയ ആരോഗ്യ ദൗത്യം, ദേശീയ ബധിരത നിയന്ത്രണ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക കേൾവി ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ അഡീഷണൽ ഡി.എം.ഒ ഡോ. വി പി രാജേഷ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ ബധിരത നിയന്ത്രണ പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. ടി എൻ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനുരാധ, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. സി ജെ മൈക്കൽ, ആർ.എം.ഒ ഡോ. ഭാഗ്യരൂപ, ഡോ. സുജിത്ത്, ഡോ. എൽ. ഭവില, ശൈല, ഓഡിയോളജിസ്റ്റ് നീതു എറങ്കോട്ട് തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇ.എൻ.ടി മെഡിക്കൽ ക്യാമ്പും ഒരുക്കി.