തൊഴിൽമേള

Wednesday 04 March 2026 1:51 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ജോബ് ഡ്രൈവ് മാർച്ച് ഏഴിന് രാവിലെ 10ന് നടക്കും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കായി സർവീസ് എൻജിനീയർ, സർവീസ് കോ ഓർഡിനേറ്റർ, ഇൻസ്‌പെക്ഷൻ ഓഫീസർ, ഗ്രോത്ത് മാനേജർ, ഏജൻസി ലീഡർ, ഫിനാൻഷ്യൽ അഡ്വൈസർ തസ്തികകളിലാണ് നിയമനം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ബിരുദമുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാത്തവർ പാലക്കാട് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 04912505435, 04912505204.