കല്ലൂർക്കാട് സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ഇന്ന്
Wednesday 04 March 2026 1:49 AM IST
മൂവാറ്റുപുഴ: കല്ലൂർക്കാട് സബ് ട്രഷറി കെട്ടിടം ഇന്ന് വൈകിട്ട് 3.30ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കല്ലൂർക്കാട് കാസ് ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന യോഗം. ട്രഷറിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കല്ലൂർകാട് പഞ്ചായത്ത് സൗജന്യമായി നൽകിയ 11 സെന്റ് സ്ഥലത്താണ് 2830.58 ചതുരശ്ര അടി വിസ്തീർണത്തിൽ1,56,78,244 രൂപ മുടക്കി കെട്ടിടം നിർമ്മിച്ചത്. 2025 മെയ് ആറിന് തുടങ്ങിയ നിർമ്മാണം ഏറ്റെടുത്തത് എച്ച്.എൽ.എൽ ലൈഫ് കെയർ സ്ഥാപനമാണ്.