മാസ്റ്രേഴ്സ് ഒഫ് സയൻസ് പ്രോഗ്രാം

Wednesday 04 March 2026 12:02 AM IST

മദ്ധ്യപ്രദേശിലെ ഇൻഡോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റും ചേർന്നു നടത്തുന്ന മാസ്റ്രേഴ്സ് ഒഫ് സയൻസ് പ്രോഗ്രാമിന് മാർച്ച് 19 വരെ അപേക്ഷിക്കാം. രണ്ടു വർഷ പ്രോഗ്രാമാണിത്. മാനേജ്മെന്റും ഡാറ്റാ സയൻസുമാണ് പ്രധാന സ്പെഷ്യലൈസേഷനുകൾ. ബിരുദക്കാർക്കും വർക്കിംഗ് പ്രൊഫഷണൽസിനും പ്രോഗ്രാമിന് അപേക്ഷിക്കാം. ആകെ 200 സീറ്റുണ്ട്.

യോഗ്യത: ഫസ്റ്റ് ക്ലാസ്/ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്/ ബി.എസ്/ ബി.ഫാം/ ബി.ആർക്/ ബി.ഡെസ്/ ബി.എഫ്. ടെക്/ നാലു വർഷ ബി.എസ്‌സി/ എം.എസ്‌സി/ എം.ബി.എ/ എം.സി.എ അല്ലെങ്കിൽ ബിരുദ തലത്തിൽ മാത്‌സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് സ്പെഷ്യലൈസേഷൻ. കൂടാതെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ നേടിയ CAT/ GATE/GMAT/ GRE/ JAM സ്കോർ. അല്ലെങ്കിൽ DMAT സ്കോർ.

ഇൻഡോർ ഐ.ഐ.ടിയും ഐ.ഐ.എമ്മും ചേർന്നു നടത്തുന്ന പ്രവേശന പരീക്ഷയാണ് DMAT. ഒ.എം.ആർ പരീക്ഷയാണിത്. ഓൺലൈനായും ഓഫ് ലൈനായും പരീക്ഷയെഴുതാം. രണ്ടു ഘട്ടമായാണ് പരീക്ഷ. ആദ്യ ഘട്ടം മാർച്ച് 29നും രണ്ടാം ഘട്ടം ജൂൺ ഏഴിനും നടക്കും. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (കൊമേഴ്സ്യൽ മാത്‌സ്, നമ്പർ സിസ്റ്റം, സെറ്റ് തിയറി, ജ്യോമെട്രി, ട്രിഗ്നോമെട്രി, പ്രോഗ്രെഷൻ, ലോഗരിതം, ആൾജിബ്ര, സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി വിഷയങ്ങൾ ), ഡാറ്റ ഇന്റർപ്രട്ടേഷൻ & ലോജിക്കൽ റീസണിംഗ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. ഒന്നര മണിക്കൂറാണ് പരീക്ഷാ സമയം. പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഇന്റർവ്യൂ ഉണ്ട്. സിലബസും വിശദ വിവരങ്ങളും വെബ്സൈറ്റിൽ. msdsm.iiti.ac.in.

ഓ​ർ​മി​ക്കാ​ൻ...

1.​ ​എം.​ബി.​എ​ ​കെ​ ​മാ​റ്റ്‌​ ​ഫ​ലം​:​-​ 2026​-27​ ​വ​ർ​ഷ​ ​എം.​ബി.​എ​ ​കോ​ഴ്‌​സ്‌​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണർ ന​ട​ത്തി​യ​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ്‌​ ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​സെ​ഷ​ൻ​ 1​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​w​w​w.​c​e​e​k​e​r​a​l​a.​g​o​v​i​n​ൽ.