ജ്വാല വനിതോത്സവം
Wednesday 04 March 2026 1:04 AM IST
പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജ്വാല വനിതോത്സവം മാർച്ച് 8ന് പുതുശ്ശേരി പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന മുഖ്യധാര പ്രവർത്തകരെയും കലാപരമായ കഴിവുകളുള്ള വീട്ടമ്മമാരെയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, പ്രമോട്ടർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവർ മലമ്പുഴ ബ്ലോക്കിന് കീഴിലുള്ള അതത് പഞ്ചായത്തുകളെ അറിയിക്കണം. ഫോൺ: 9846140538.