ക്രിയേറ്റീവ് ഫെസ്റ്റ് മേലാങ്കോട്ട് തുടങ്ങി

Wednesday 04 March 2026 12:07 AM IST
ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി രമേശൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് മേലാങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ജി.യു.പി സ്കൂളിൽ തുടങ്ങി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുടെയും നൈപുണികളുടേയും പ്രദർശനവും ക്രിയേറ്റീവ് ലൈവ് സെഷനുകളും ഉൾപ്പെടുന്നതാണ് ക്രിയേറ്റീവ് ഫെസ്റ്റ്. ഫെസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി രമേശൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി.എസ് ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി, കൗൺസിലർമാരായ വിദ്യാലത, സേതു കുന്നുമ്മൽ, പ്രശാന്ത്, രോഹിൻ രാജ്, സുരേന്ദ്രൻ, രഘുറാം ഭട്ട്, അഡ്വ. പി. അപ്പുക്കുട്ടൻ, പ്രദീപൻ, സീമ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ടി. പ്രകാശൻ സ്വാഗതവും സനിൽകുമാർ വെള്ളുവ നന്ദിയും പറഞ്ഞു.