തൊണ്ടി കേസ്: ആന്റണി രാജുവിന്റെ ഹർജി മാറ്റി

Wednesday 04 March 2026 12:02 AM IST

കൊച്ചി: കോടതിയിലിരുന്ന തൊണ്ടിമുതൽ തിരിമറി നടത്തിയെന്ന കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ വിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. കുറ്റക്കാരനായി കണ്ടെത്തിയതോടെ എം.എൽ.എ അല്ലാതായതും വീണ്ടും മത്സരിക്കാൻ വിലക്കുള്ളതും ചൂണ്ടിക്കാട്ടിയുള്ള ഹർജി ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.