സ്വർണ്ണത്തിന് വില സംരക്ഷണ മാനദണ്ഡം

Wednesday 04 March 2026 12:25 AM IST

തിരുവനന്തപുരം: സ്വർണ വില കുതിപ്പിൽ വലയുന്ന വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സംരക്ഷണം ഒരുക്കുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജുവലറി അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30 ശതമാനം 30 ദിവസത്തേക്ക് നടപ്പാക്കും.

കേരള ജുവലറി ഫെഡറേഷൻ ചെയർമാൻ ടി. എസ്. കല്യാണരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം. പി.അഹമ്മദ്,ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു ഭീമ, എ.കെ.നിഷാദ് മലബാർ, രാജേഷ് കല്യാൺ, വർഗീസ് ആലുക്കാസ്, ബാബു എം. ഫിലിപ്പ് ജോസ്‌കോ, വിപിൻദാസ് റീഗൽ, തുടങ്ങിയവർ പങ്കെടുത്തു.