വിമാന സർവീസ് മുടക്കം തുടരുന്നു
Wednesday 04 March 2026 12:31 AM IST
നെടുമ്പാശേരി: ഗൾഫ് സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതിനാൽ കൊച്ചിയിൽ നിന്ന് മേഖലയിലേക്കുള്ള ഭൂരിഭാഗം വിമാന സർവീസുകളും ഇന്നലെയും മുടങ്ങി. അഞ്ച് സർവീസുകൾ മാത്രമാണ് ഗൾഫ് മേഖലയിലേക്ക് നടത്തിയത്. ഒമാൻ എയർ മസ്‌കറ്റിലേക്ക് രണ്ട് സർവീസ് നടത്തി. സൗദി എയർലൈൻസ് റിയാദിയേക്കും സർവീസ് നടത്തി. എയർഇന്ത്യ എക്സ്‌പ്രസ് മസ്‌ക്കറ്റിലേക്കും എയർ അറേബ്യ ഷാർജയിലേക്കും സർവീസ് നടത്തി.