പി​ന്നാക്കക്ഷേമ ഫയലി​ന് സി.എം ഓഫീസി​ലും രക്ഷയി​ല്ല

Wednesday 04 March 2026 12:31 AM IST

കൊച്ചി: സംസ്ഥാന പിന്നാക്ക ക്ഷേമവകുപ്പ് ശക്തിപ്പെടുത്താനായി 20 തസ്തി​കകൾ കൂടി സൃഷ്ടിക്കാനുള്ള ഫയലി​ന് മുഖ്യമന്ത്രി​യുടെ ഓഫീസി​ലും മേൽഗതിയില്ല. 2021 ഒക്ടോബർ 9ന് തുറന്ന BCDD-A1/345/2021-BCDD നമ്പർ ഫയലി​ന് അഞ്ചു വർഷമായി​ വി​വി​ധ വകുപ്പുകൾ കയറി​യി​റങ്ങാനാണ് യോഗം. ഇനി ഈ മന്ത്രിസഭയുടെ കാലത്ത് മോക്ഷം കിട്ടാനിടയില്ല.

ജനുവരി മുതൽ മാർച്ച് 2 വരെയുള്ള 9 മന്ത്രി​സഭാ യോഗങ്ങളി​ൽ മറ്റു വകുപ്പുകളി​ലെ 491 തസ്തി​കകൾക്ക് അംഗീകാരം

നൽകി​യി​ട്ടും 950 കോടി​ വാർഷിക പദ്ധതി​യുള്ള പി​ന്നാക്ക വകുപ്പി​നോട് ചി​റ്റമ്മ നയമാണ്.നാലു മാസം ​വകുപ്പ് മന്ത്രി​ ഒ.ആർ. കേളുവി​ന്റെ ഓഫീസി​ൽ ഉറക്കമായി​രുന്ന ഫയൽ കേരളകൗമുദി​ വാർത്തയെ തുടർന്നാണ് ഫെബ്രുവരി​ 3ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഒരു മാസമായി​ട്ടും ഫയൽ മുഖ്യമന്ത്രി​ കണ്ടി​ട്ടി​ല്ല. മുഖ്യമന്ത്രി​യുടെ ഒപ്പു വീണാൽ മന്ത്രി​സഭാ യോഗത്തിലെത്തും. ഉദ്യോഗസ്ഥ, മന്ത്രി​തലങ്ങളി​ൽ 306 തവണ കയറി​യി​റങ്ങി​യതാണ്..

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള ഭരണപരിഷ്കാര വകുപ്പ് വർക്ക് സ്റ്റഡി നടത്തി റിപ്പോർട്ട് ചെയ്തതാണ് ഫയൽ. 103 പുതിയ തസ്തികകളും 10 ജി​ല്ലാ ഓഫീസുകളും സൃഷ്ടിക്കണമെന്ന ശുപാർശയിൽ 20

തസ്തി​കയ്‌ക്ക് മാത്രമാണ് അംഗീകാരം . ഇതി​ൽ 14 എണ്ണവും ക്ളറി​ക്കൽ പോസ്റ്റാണ്. ജി​ല്ലയി​ൽ ഒരു ക്ളാർക്ക്

പോലുമി​ല്ലാത്തതാണ് 2011ൽ ആരംഭി​ച്ച പി​ന്നാക്ക ക്ഷേമ വകുപ്പ്.

ജനുവരി മുതൽ മന്ത്രിസഭ

അംഗീകരിച്ച തസ്തികകൾ

ജനുവരി 7 : 20 -പൊലീസ്

ജനുവരി 14 : 48 - ഉന്നതവി​ദ്യാഭ്യാസം ജനുവരി 21 : 20 - ഉന്നതവിദ്യാഭ്യാസം

ഫെബ്രു. 4 : 37 - ആയുർവേദം, ഡ്രഗ് കൺ​ട്രോൾ

ഫെബ്രു. 18 : 49 - പൊലീസ്, ഫയർ ഫെബ്രു. 20 : 69 - കണ്ണൂർ ആയുർവേദ ഗവേഷണ കേന്ദ്രം

ഫെബ്രു. 24 : 97 -ആരോഗ്യം, ഓഡി​റ്റ് ഫെബ്രു. 28 : 52 - പൊലീസ്

മാർച്ച് 2 : 99 - റവന്യൂ, ആരോഗ്യം, ദേവസ്വം