അഞ്ചാലുംമൂട് സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ്
Wednesday 04 March 2026 12:07 AM IST
അഞ്ചാലുംമൂട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മേയർ എ.കെ.ഹഫീസ് സല്യൂട്ട് സ്വീകരിച്ചു. അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ.ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരമിക്കുന്ന അദ്ധ്യാപകരായ ജി.ജയൻ, എൽ.ഗിരിജ, ആർ.സി.ജയശ്രീ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡിവിഷൻ കൗൺസിലർ അഡ്വ. എം.എസ്.ഗോപകുമാർ, പ്രിൻസിപ്പൽ ഷൈജു, പ്രഥമാദ്ധ്യാപിക വി.സജിത, പി.ടി.എ പ്രസിഡന്റ് ബിജു.സി.നായർ, എസ്.എം.സി ചെയർമാൻ ബിനു പ്രകാശ്, ഷംനാർ, ബിന്ദു, സുജിത്ത്, വൈ.സാബു, ഷെഹീർ, തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഒമാരായ പി.സുബി, ഷെറിൻ ജോൺ, ഡി.ഐമാരായ അഭിലാഷ്, ജ്യോതി എന്നിവർ നേതൃത്വം നൽകി.