ഒരു കൂടിക്കാഴ്ചയുടെ ഓർമ്മ

Wednesday 04 March 2026 12:17 AM IST
കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഭൗ​തി​ക​ശ​രീ​രം​ ​കോ​ഴി​ക്കോ​ട് ​പ​ന്നി​യ​ങ്ക​ര​ ​പ​ത്മാ​ല​യം​ ​വീ​ട്ടി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വെ​ച്ച​പ്പോ​ൾ.

എം.എൻ.കാരശ്ശേരി

1971​ൽ​ ​എ​ന്നെ​പ്പോ​ലെ​ ​അ​നേ​ക​ ​ല​ക്ഷം​ ​മ​ല​യാ​ളി​ക​ളെ​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് ​കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ദി​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​അ​ക്കൊ​ല്ല​ത്തെ​ ​ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ട​ക​ര​യി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ലീ​ലാ​ ​ദാ​മോ​ദ​ര​മേ​നോ​ൻ​ ​ആ​ണെ​ന്ന് ​നേ​ര​ത്തെ​ ​പ്ര​ഖ്യാ​പ​നം​ ​വ​ന്നി​രു​ന്നു.​ ​അ​വ​രു​ടെ​ ​ഫോ​ട്ടോ​യും​ ​ചി​ഹ്ന​വും​ ​അ​ച്ച​ടി​ച്ച​ ​ക​ള​ർ​ ​പോ​സ്റ്റ​റു​ക​ൾ​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​നി​ന്ന് ​വ​ട​ക​ര​യി​ലെ​ത്തി​ ​അ​ത് ​ഇ​റ​ക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണെ​ന്ന് ​വ​ന്ന​ത്.​ ​ഒ​രു​ ​വി​ശ​ദീ​ക​ര​ണ​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​യ്ക്ക് ​താ​ല്പ​ര്യ​മു​ള്ള​ ​സ്ഥാ​നാ​ർ​ത്ഥി​ ​എ​ന്നു​മാ​ത്രം.​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യ്ക്ക​ക​ത്തോ​ ​ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്ക​ക​ത്തോ​ ​ഒ​രെ​തി​ർ​പ്പും​ ​ഉ​ണ്ടാ​യി​ല്ല.​ ​ന​ല്ല​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​ ​അ​ദ്ദേ​ഹം​ ​ജ​യി​ക്കു​ക​യും​ ​ചെ​യ്തു. എം.​ജി.​എ​സ് ​നാ​രാ​യ​ണ​ൻ​ ​പ​റ​ഞ്ഞാ​ണ് ​കെ.​പി.​ഉ​ണ്ണി​ക്കൃഷ്ണ​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ഞാ​ൻ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​ഞാ​ൻ​ ​അ​ന്ന് ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ​ ​എം.​എ.​യ്ക്ക് ​പ​ഠി​ക്കു​ക​യാ​ണ്.​ ​തൊ​ട്ട​ടു​ത്ത​ ​ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്റെ​ ​ത​ല​വ​ൻ​ ​എം.​ജി.​എ​സ്സു​മാ​യി​ ​ഞ​ങ്ങ​ൾ​ക്കൊ​ക്കെ​ ​വ​ലി​യ​ ​ബ​ന്ധ​മാ​യി​രു​ന്നു.​ ​മ​ദ്രാ​സ് ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജി​ൽ​ ​ത​ന്റെ​ ​ഒ​പ്പം​ ​പ​ഠി​ച്ച​ ​കോ​ഴി​ക്കോ​ട്ടു​കാ​ര​നും​ ​സു​ന്ദ​ര​നു​മാ​യ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​എ​ന്ന​ ​പ്രി​യ​സു​ഹൃ​ത്തി​നെ​പ്പ​റ്റി​ ​പ​ല​ ​ത​മാ​ശ​ക​ളും​ ​ആ​ ​ച​രി​ത്രാ​ദ്ധ്യാ​പ​ക​ന് ​പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ 1972​-​ 74​ ​കാ​ല​ത്തെ​ ​ക​ഥ​യാ​ണ്.​ ​ഞാ​ൻ​ 1976​ ​ൽ​ ​കോ​ഴി​ക്കോ​ട്ട് ​മാ​തൃ​ഭൂ​മി​യി​ൽ​ ​സ​ബ്എ​ഡി​റ്റ​ർ​ ​ട്രെ​യ്നി​യാ​യി​ ​ചേ​ർ​ന്ന​തോ​ടെ​ ​സാ​ങ്കേ​തി​ക​മാ​യി​ ​ഞ​ങ്ങ​ൾ​ ​ത​മ്മി​ലൊ​രു​ ​ബ​ന്ധം​ ​വ​ന്നു.​ ​ആ​യി​ട​യ്ക്ക് ​എ​പ്പോ​ഴോ​ ​ആ​ണ് ​ദ​ൽ​ഹി​യി​ലെ​ ​അ​ശോ​ക​ ​ഹോ​ട്ട​ലി​ലെ​ ​റി​സ​പ്ഷ​നി​സ്റ്റ് ​അ​മൃ​ത​ ​എ​ന്ന​ ​ബം​ഗാ​ളി​ ​സു​ന്ദ​രി​യു​മാ​യി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​കേ​ട്ട​ത്.​ ​അ​ന്ന് ​ക​ല്യാ​ണ​ക​ത്തു​മാ​യി​ ​പ​ത്രം​ ​ഓ​ഫീ​സി​ലെ​ത്തി​യ​തെ​ല്ലാം​ ​വ​ല്ലാ​ത്തൊ​രോ​ർ​മ്മ​യാ​ണ്. കോ​ഴി​ക്കോ​ട് ​ഗ​വ​ണ്മെ​ന്റ് ​ആ​ർ്ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ലെ​ ​മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ജോ​ലി​കി​ട്ടി​യ​തോ​ടെ​ ​ഞാ​ൻ​ ​പ​ത്രം​ ​വി​ട്ടു​ ​(1978​).​ ​ആ​ര്ട്സ് ​കോ​ളേ​ജി​ൽ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന​ ​ച​രി​ത്രാ​ദ്ധ്യാ​പ​ക​ൻ​ ​എം.​ഗം​ഗാ​ധ​ര​ൻ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നു​മൊ​ത്തു​ള്ള​ ​മ​ദി​രാ​ശി​ ​പ​ഠ​ന​കാ​ല​ത്തെ​ ​കൗ​തു​ക​ങ്ങ​ൾ​ ​പ​ങ്കു​വെ​ക്കു​മാ​യി​രു​ന്നു.​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ഴി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ ​വാ​യി​ച്ച​റി​യു​ന്ന​തി​ന​പ്പു​റം​ ​എ​നി​ക്ക് ​വേ​റെ​ ​ബ​ന്ധ​മൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​ങ്ങ​നെ​യി​രി​ക്കെ​ 2024​ ​ജ​നു​വ​രി​യി​ലാ​ണ് ​മ​തേ​ത​ര​സ​മാ​ജ​ത്തി​ന്റെ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റും​ ​സു​ഹൃ​ത്തു​മാ​യ​ ​കെ.​പി.​രാ​ജ​ശേ​ഖ​ര​ൻ​ ​ആ​ ​വി​വ​രം​ ​പ​റ​യു​ന്ന​ത് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എ​ന്നെ​പ്പ​റ്റി​ ​അ​ന്വേ​ഷി​ച്ചി​രു​ന്നു.​ ​എ​ന്നെ​ക്കാ​ണാ​ൻ​ ​താ​ല്പ​ര്യ​മു​ണ്ട് ​എ​ന്ന് ​ചൊ​ല്ലി​ ​അ​യ​ച്ചി​രി​ക്കു​ന്നു.​ ​ആ​ ​ആ​ഴ്ച​ത​ന്നെ​ ​രാ​ജ​ശേ​ഖ​ര​നെ​യും​ ​കൂ​ട്ടി​ ​ഞാ​ൻ​ ​പ​ന്നി​യ​ങ്ക​ര​യി​ലു​ള്ള​ ​പ​ഴ​യ​ ​ത​റ​വാ​ടു​ ​വീ​ട്ടി​ൽ​ ​ചെ​ന്നു.​ ​വാ​ർ​ദ്ധ​ക്യ​ത്തി​ന്റെ​ ​അ​വ​ശ​ത​യി​ലും​ ​ഒ​ളി​മ​ങ്ങാ​ത്ത​ ​പു​ഞ്ചി​രി​യോ​ടു​കൂ​ടി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു​:​ ​ ഏ​ഷ്യ​നെ​റ്റി​ലും​ ​മ​റ്റും​ ​ഞാ​ൻ​ ​നി​ങ്ങ​ളു​ടെ​ ​ച​ർ​ച്ച​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ട്.​ ​നി​ങ്ങ​ളു​ടെ​ ​നി​ല​പാ​ടു​ക​ളി​ൽ​ ​പ​ല​തി​നോ​ടും​ ​എ​നി​ക്ക് ​യോ​ജി​പ്പാ​ണ്.​ ​അ​താ​ണ് ​കാ​ണ​ണ​മെ​ന്ന് ​പ​റ​ഞ്ഞ​യ​ച്ച​ത്.​?​എ​നി​ക്ക് ​വ​ള​രെ​ ​സ​ന്തോ​ഷ​മാ​യി.​ ​ഞാ​ൻ​ ​പ​ഴ​യ​ ​പ​ത്ര​ക്കാ​ര​നാ​ണെ​ന്നും​ ​എ​നി​ക്ക് ​ക​ല്യാ​ണ​ക്ക​ത്ത് ​ത​ന്നി​ട്ടു​ണ്ടെ​ന്നും​ ​മ​റ്റു​മു​ള്ള​ ​ക​ഥ​ക​ൾ​ ​വി​സ്ത​രി​ച്ചെ​ങ്കി​ലും​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​തൊ​ന്നും​ ​ഓ​ർ​മ്മ​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ഓ​ർ​മ്മി​ക്കാ​ൻ​ ​മാ​ത്രം​ ​എ​ന്റെ​ ​കാ​ര്യ​ത്തി​ലെ​ന്തു​ണ്ട്?.