ഉണ്ണിയേട്ടൻ എന്ന കെ.പി ഉണ്ണിക്കൃഷ്ണൻ

Wednesday 04 March 2026 12:29 AM IST
കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി​ ​പു​ഷ്പ​ച​ക്രം​ ​അ​ർ​പ്പി​ക്കു​ന്നു

ഡോ.വി.രാമൻകുട്ടി ( മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പൊതുജനാരോഗ്യ വിദഗ്ദ്ധനുമാണ് ലേഖകൻ)

കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​അ​നു​ജ​ൻ​ ​എ​ന്റെ​ ​മൂ​ത്ത​ ​സ​ഹോ​ദ​രി​യെ​ 1970​ൽ​ ​വി​വാ​ഹം​ ​ചെ​യ്ത​ ​അ​വ​സ​ര​ത്തി​ലാ​ണ് ​ഞാ​ൻ​ ​ഉ​ണ്ണി​യേ​ട്ട​നെ​ ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.​ ​അ​തി​ന്റെ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​അ​ദ്ദേ​ഹം​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​മാ​യി.​ ​ അ​തി​നു​ശേ​ഷം​ ​എ​പ്പോ​ൾ​ ​ദി​ല്ലി​യി​ൽ​ ​ചെ​ന്നാ​ലും​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​പോ​കു​ന്ന​ ​പ​തി​വു​ണ്ട്.​ ​ഇ​ട​യ്ക്ക് ​തി​ര​ക്കു​മൂ​ലം​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​അ​തി​നെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞാ​ൽ​ ​അ​ദ്ദേ​ഹം​ ​പ​രി​ഭ​വി​ക്കു​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​എം.​ബി.​ബി.​എ​സ് ​പാ​സാ​യി​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​താ​നാ​യി​ 1977​ ​ദി​ല്ലി​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​മാ​സ​ങ്ങ​ളോ​ളം​ ​ത​ങ്ങു​ക​യു​ണ്ടാ​യി.​ ​ആ​ ​ഇ​ട​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​വാ​ഹം​ ​ന​ട​ന്ന​ത്.​ ​അ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​കൂ​ടു​ത​ൽ​ ​അ​ടു​ത്ത് ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​സ​ന്ദ​ർ​ഭം​ ​കി​ട്ടി​യ​ത്.​ ​വി​വി​ധ​ങ്ങ​ളാ​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഇ​ത്ര​യ​ധി​കം​ ​താ​ത്പ​ര്യ​മു​ള്ള​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളെ​ ​ഞാ​ൻ​ ​അ​ധി​കം​ ​ക​ണ്ടി​ട്ടി​ല്ല.​ ​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പു​സ്ത​ക​ ​ശേ​ഖ​രം​ ​ഒ​രു​ ​അ​ത്ഭു​തം​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​ഞാ​ൻ​ ​അ​വി​ടെ​ ​ക​ഴി​ഞ്ഞി​രു​ന്ന​ ​അ​വ​സ​ര​ത്തി​ൽ​ ​വ​ര​ച്ച​ ​കു​റെ​ ​കാ​രി​ക്കേ​ച്ച​റു​ക​ൾ​ ​ക​ണ്ട് ​എ​ന്നെ​ ​പ്ര​ശ​സ്ത​രാ​യ​ ​പ​ല​ ​മ​ല​യാ​ളി​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ​എ​നി​ക്ക് ​ഡ​ൽ​ഹി​ ​വി​ടേ​ണ്ടി​ ​വ​ന്ന​പ്പോ​ൾ​ ​എ​ന്റെ​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​സ്വ​പ്ന​വും​ ​കൈ​വി​ട്ടു.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​ചെ​ന്ന​പ്പോ​ൾ​ ​പു​റ​ത്തേ​ക്ക് ​പോ​കാ​ൻ​ ​ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​'​കൂ​ടെ​ ​വ​രൂ​'​ ​എ​ന്ന് ​ക്ഷ​ണി​ച്ച​ത് ​പ്ര​കാ​രം​ ​ഞാ​നും​ ​കാ​റി​ൽ​ ​ക​യ​റി​ക്കൂ​ടി.​ ​ആ​ദ്യം​ ​പോ​യ​ത് ​ഖാ​ൻ​ ​മാ​ർ​ക്ക​റ്റി​ലെ​ ​ഒ​രു​ ​വ​ലി​യ​ ​പു​സ്ത​ക​ശാ​ല​യി​ലേ​ക്കാ​ണ്.​ ​അ​വി​ടെ​യു​ള്ള​ ​സ​ക​ല​ ​സെ​ക്ഷ​നി​ലും​ ​ക​റ​ങ്ങി​ ​ന​ട​ക്കു​ക​യും​ ​പ​ല​ ​പു​സ്ത​ക​ങ്ങ​ളും​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും​ ​ക​ണ്ടു.​ ​അ​തി​നി​ട​യി​ൽ​ ​എ​ന്റെ​ ​കൈ​യി​ൽ​ ​വ​ന്ന​ ​ഒ​രു​ ​പു​സ്ത​കം​ ​അ​മേ​രി​ക്ക​ൻ​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​അ​ൽ​ ​ഗോ​ർ​ ​എ​ഴു​തി​യ​ ​കാ​ലാ​വ​സ്ഥ​ ​മാ​റ്റ​ത്തി​നു​ ​ത​യ്യാ​റെ​ടു​ക്കേ​ണ്ട​തി​ന്റെ​ ​പ്രാ​ധാ​ന്യ​ത്തെ​ ​കു​റി​ക്കു​ന്ന​ ​പു​സ്ത​കം​ ​ആ​യി​രു​ന്നു.​ ​ഞാ​ൻ​ ​അ​തി​ൽ​ ​ശ്ര​ദ്ധി​ക്കു​ന്ന​ത് ​ക​ണ്ട് ​അ​തും​ ​എ​ടു​ത്തോ​ളൂ​ ​എ​ന്ന് ​പ​റ​ഞ്ഞ് ​എ​നി​ക്ക് ​സ​മ്മാ​നി​ച്ചു.​ ര​ണ്ടു​മാ​സം​ ​മു​മ്പ് ​കോ​ഴി​ക്കോ​ട്ട് ​ചെ​ന്ന് ​ക​ണ്ട​പ്പോ​ൾ​ ​തീ​രെ​ ​അ​വ​ശ​നാ​യി​രു​ന്നു​ ​എ​ങ്കി​ലും​ ​എ​ന്നോ​ട് ​അ​ൽ​പ​നേ​രം​ ​സം​സാ​രി​ച്ചു,​ ​കു​ടും​ബ​ ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ച്ചു.​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ഒ​രു​ ​വ​ലി​യ​ ​സ്‌​നേ​ഹ​ ​സാ​ന്നി​ദ്ധ്യം​ ​ത​ന്നെ​യാ​ണ് ​ഉ​ണ്ണി​യേ​ട്ട​ന്റെ​ ​വി​യോ​ഗ​ത്തോ​ടെ​ ​ന​ഷ്ട​മാ​യ​ത്.