വടകരയുടെ മനസറിഞ്ഞ നേതാവ്

Wednesday 04 March 2026 12:31 AM IST
കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​കേ​ര​ള​കൗ​മു​ദി​യ്ക്കു​വേ​ണ്ടി​ ​കോ​ഴി​ക്കോ​ട് ​ബ്യൂ​റോ​ചീ​ഫ് ​കെ.​പി​ ​സ​ജീ​വ​ൻ​ ​പു​ഷ്പ​ച​ക്രം​ ​അ​ർ​പ്പി​ക്കു​ന്നു

വ​ട​ക​ര​ ​:​ ​വ​ട​ക​ര​യു​ടെ​ ​പാ​ർ​ല​മെ​ന്റി​ലെ​ ​ശ​ബ്ദ​മാ​കാ​ൻ​ ​നീ​ണ്ട​ 25​ ​വ​ർ​ഷ​ക്കാ​ലം​ ​നി​യോ​ഗം​ ​ല​ഭി​ച്ച​ ​രാ​ഷ്ട്രീ​യ​ ​അ​തി​കാ​യ​നാ​ണ് ​കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.​ ​കോ​ൺ​ഗ്ര​സി​ലെ​ ​യു​വ​തു​ർ​ക്കി​ ​പി​ന്നീ​ട് ​ഇ​ട​ത് ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പ​ട​ക്കു​തി​ര​യാ​കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​കേ​ര​ളം​ ​ക​ണ്ട​ത്.​ ​കു​വൈ​റ്റ് ​എ​യ​ർ​ലി​ഫ്റ്റ് ​ഇ​ട​പെ​ട​ൽ​ ​മാ​ത്രം​ ​മ​തി​ ​വ​ട​ക​ര​ക്കാ​ർ​ക്ക് ​കെ.​പി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​ ​ഓ​ർ​ക്കാ​ൻ.​ ​ഇ​ന്ത്യ​ൻ​ ​പ്ര​വാ​സി​ക​ളെ​ ​പ്ര​ത്യേ​കി​ച്ച് ​മ​ല​യാ​ളി​ക​ളെ​ ​സു​ര​ക്ഷി​ത​മാ​യി​ ​തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ൽ​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ.​ ​ഷി​പ്പിം​ഗ്,​ ​ഗ​താ​ഗ​ത​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ​വ്യ​ക്തി​പ​ര​മാ​യി​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ച്ചു.​ ​ത​ല​ശ്ശേ​രി,​ ​കൂ​ത്തു​പ​റ​മ്പ് ,​ ​വ​ട​ക​ര,​ ​കു​റ്റ്യാ​ടി,​ ​നാ​ദാ​പു​രം,​ ​കൊ​യി​ലാ​ണ്ടി,​ ​പേ​രാ​മ്പ്ര​ ​എ​ന്നീ​ ​ഏ​ഴ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​പ​ഴ​യ​ ​വ​ട​ക​ര​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തെ​ ​കാ​ർ​ഷി​ക​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ​ ​നി​ന്ന് ​മി​ക​ച്ച​ ​ക​ണ​ക്ടി​വി​റ്റി​യും​ ​വ്യാ​വ​സാ​യി​ക​ ​സാ​ദ്ധ്യ​ത​യി​ലേ​ക്കു​ള്ള​ ​പ​രി​വ​ർ​ത്ത​ന​വും​ ​അ​ദ്ദേ​ഹം​ ​സ്വ​പ്നം​ ​ക​ണ്ടു.​ ​വ​ട​ക​ര​യു​ടെ​ ​വി​ക​സ​നം​ ​മു​ൻ​ ​നി​ർ​ത്തി​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​യു​ടെ​ ​വി​ന്യാ​സ​ത്തി​നും​ ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നും​ ​​ ​ശ​ബ്ദ​മു​യ​ർ​ത്തി.​ ​ഇ​തി​ലൂ​ടെ​ ​മും​ബ​യി​ലേ​ക്കും​ ​വ​ട​ക്കേ​ ​ഇ​ന്ത്യ​യി​ലേ​ക്കും​ ​അ​തി​വേ​ഗ​ ​റെ​യി​ൽ​ ​ലി​ങ്ക് ​സാ​ദ്ധ്യ​മാ​യി,​ ​ഇ​ത് ​പ്രാ​ദേ​ശി​ക​ ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന,​ ​നാ​ളി​കേ​ര​ ​ക​ർ​ഷ​ക​ർ​ക്ക് ​വ്യാ​പാ​ര​ത്തി​ൽ​ ​വ​ലി​യ​ ​മു​ന്നേ​റ്റം​ ​സാ​ദ്ധ്യ​മാ​ക്കി.​ ​ വ​ട​ക​ര​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നെ​ ​മോ​ഡ​ൽ​ ​സ്റ്റേ​ഷ​നാ​യി​ ​ഉ​യ​ർ​ത്തി.​ 1970​ ​ക​ളി​ലും​ 80​ ​ക​ളി​ലും​ ​എ​ൻ.​എ​ച്ച് 17​ ​(​ഇ​പ്പോ​ൾ​ ​എ​ൻ​എ​ച്ച് 66​)​ ​വീ​തി​കൂ​ട്ടി​ ​ന​വീ​ക​രി​ക്കു​ന്ന​തി​ന് ​കേ​ന്ദ്ര​ ​പ​രി​ഗ​ണ​ന​ ​ല​ഭ്യ​മാ​ക്കി.​ ​വ​ട​ക​ര​ ​മ​ണ​ൽ​ത്തീ​ര​ങ്ങ​ളു​ടെ​യും​ ​ടൂ​റി​സ​ത്തി​ന്റെ​യും​ ​വി​ക​സ​നം​ ​കേ​ന്ദ്ര​ ​സ്പോ​ൺ​സേ​ഡ് ​സ്കീ​മു​ക​ൾ​ ​(​സി.​എ​സ്.​എ​സ്)​ ​ഉ​പ​യോ​ഗി​ച്ച് ​മൂ​രാ​ട് ​ന​ദി​യു​ടെ​യും​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​യും​ ​സം​ഗ​മ​സ്ഥാ​നം​ ​എ​ടു​ത്തു​കാ​ണി​ക്കു​ന്ന​ ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​നും​ ​തു​ട​ക്ക​മി​ട്ടു.​ക​യ​ർ​ ​ബോ​ർ​ഡി​നും​ ​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡി​നും​ ​രൂ​പം​ ​ന​ൽ​കു​ക​യും​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തി​ലൂ​ടെ​ ​നാ​ടി​ന്റെ​ ​മ​ണ്ണു​ ​തൊ​ട്ട​റി​ഞ്ഞു​ള്ള​ ​വി​ക​സ​നം​ ​സാ​ദ്ധ്യ​മാ​ക്കി.