ഇംഗ്ളീഷ് പരീക്ഷ ഈസിയാക്കാൻ ഇന്ത്യ

Wednesday 04 March 2026 12:05 AM IST

ഇ​ന്ത്യ​ ​V​s​ ​ഇം​ഗ്ള​ണ്ട് സെമിഫൈനൽ നാളെ രാത്രി 7മുതൽ മുംബയ്‌യിൽ

മുംബയ് : ട്വന്റി-20 ലോകകപ്പ് കിരീടം നിലനിറുത്താനിറങ്ങുന്ന ഇന്ത്യയ്ക്ക് സെമിഫൈനലിൽ കടുത്ത വെല്ലുവിളിയുമായി മു​ൻ​ ​ ചാ​മ്പ്യ​ന്മാ​രാ​യ​ ​ഇം​ഗ്ള​ണ്ട്. നാളെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള സെമിഫൈനൽ.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ മികവിൽ ഗംഭീര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കൊൽക്കത്തയിൽ നിന്ന് മുംബയ്‌യിലേക്ക് എത്തിയിരിക്കുന്നത്. വിൻഡീസിനെതിരെ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം വിജയം നൽകിയെങ്കിലും അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ തുടങ്ങിയവരുടെ ഫോം ആശങ്കയുണർത്തുന്നുണ്ട്. നോക്കൗട്ടിലേക്ക് എത്തുമ്പോൾ ബാറ്റിംഗ് നിര ഒന്നാകെ മികവ് കാട്ടേണ്ടതും മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കപ്പെടേണ്ടതും ആവശ്യമാണ്. വരുൺ ചക്രവർത്തിയുടെ ബൗളിംഗ് ഫോമും തൃപ്തികരമല്ല. ബുംറ, ഹാർദിക് എന്നിവർ മികവ് കാട്ടുന്നുണ്ട്. എന്നാൽ ഇംഗ്ളണ്ടിനെപ്പോലെ ഒരു ടീമിനെതിരെ ഇറങ്ങുമ്പോൾ നേരിയ പിഴവുകൾ പോലും തിരിച്ചടിയാകും.

​ ​ഗ്രൂ​പ്പ് ​റൗ​ണ്ടി​ൽ​ ​വെ​സ്റ്റ് ​ഇ​ൻ​ഡീ​സി​നോ​ട് ​മാ​ത്രം​ ​തോ​റ്റ​ ​ഇം​ഗ്ള​ണ്ട് ​സൂ​പ്പ​ർ​ ​എ​ട്ട് ​റൗ​ണ്ടി​ൽ​ ​എ​ല്ലാ​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഗം​ഭീ​ര​ ​പ്ര​ക​ട​ന​ത്തോ​ടെ​ ​വി​ജ​യം​ ​നേ​ടി​ ​ആ​ദ്യം​ ​സെ​മി​ ​ഉ​റ​പ്പി​ച്ച​ ​ടീ​മാ​ണ്.ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​നേ​പ്പാ​ളി​നെ​തി​രെ​ ​നാ​ലു​ ​റ​ൺ​സി​നാ​യി​രു​ന്നു​ ​ഇം​ഗ്ള​ണ്ടി​ന്റെ​ ​വി​ജ​യം.​ ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ൻ​ഡീ​സി​നോ​ട് ​തോ​ൽ​വി​ 30​ ​റ​ൺ​സി​ന്.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട​വി​ടു​ന്ന് ​ഇം​ഗ്ള​ണ്ട് ​ഉ​യി​ർ​ത്തെ​ണീ​ക്കു​ക​യാ​യി​രു​ന്നു.​ ​സ്കോ​ട്ട്‌​ലാ​ൻ​ഡി​നെ​യും​ ​ഇ​റ്റ​ലി​യേ​യും​ ​തോ​ൽ​പ്പി​ച്ച് ​സൂ​പ്പ​ർ​ ​എ​ട്ടി​ലെ​ത്തി​യ​ ​ഇം​ഗ്ള​ണ്ട് ​അ​വി​ടെ​ 51​ ​റ​ൺ​സി​ന് ​ശ്രീ​ല​ങ്ക​യേ​യും​ ​ര​ണ്ട് ​വി​ക്ക​റ്റി​ന് ​പാ​കി​സ്ഥാ​നേ​യും​ ​നാ​ലു​വി​ക്ക​റ്റി​ന് ​ന്യൂ​സി​ലാ​ൻ​ഡി​നേ​യും​ ​തോ​ൽ​പ്പി​ച്ചു. ഗ്രൂ​പ്പ് ​എ​യി​ൽ​ ​അ​മേ​രി​ക്ക,​ ​പാ​കി​സ്ഥാ​ൻ,​ ​ന​മീ​ബി​യ,​ ​നെ​ത​ർ​ലാ​ൻ​ഡ്സ് ​എ​ന്നി​വ​രെ​ ​തോ​ൽ​പ്പി​ച്ച് ​സൂ​പ്പ​ർ​ ​എ​ട്ടി​ലേ​ക്ക് ​എ​ത്തി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​ന്റെ​ ​ഇ​ന്ത്യ​യ്ക്ക് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​തോ​ൽ​വി​ ​വ​ലി​യ​ ​പ്ര​ഹ​ര​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ 72​ ​റ​ൺ​സി​ന് ​സിം​ബാ​ബ്‌​വേ​യേ​യും​ ​അ​ഞ്ചു​വി​ക്ക​റ്റി​ന് ​വി​ൻ​ഡീ​സി​നെ​യും​ ​കീ​ഴ​ട​ക്കി​ ​ഇ​ന്ത്യ​ ​സെ​മി​യി​ലേ​ക്ക് ​ബ​ർ​ത്ത് ​നേ​ടി.​ ​

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ ഏറ്റുമുട്ടിയാൽ വിജയിക്കുന്നവർ കിരീടം നേടുന്നതാണ് ഇതുവരെയുള്ള ചരിത്രം. 2022 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ളണ്ട് ഇന്ത്യയെ തോൽപ്പിച്ചു. ഫൈനലിൽ പാകിസ്ഥാനെ കീഴടക്കി കിരീടവും നേടി. 2024 ലോകകപ്പിൽ സെമിയിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീ‌ടമുയർത്തി. ഇക്കുറി ചരിത്രം ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

നിസാരമായി തോൽപ്പിക്കാൻ കഴിയുന്ന ടീമല്ല ഇംഗ്ളണ്ട്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാർ അവർക്കുണ്ട്. സെമിയിൽ അവർക്കെതിരെ ഏറ്റവും മികച്ച പ്രകടനംതന്നെ ഞങ്ങൾ പുറത്തെടുക്കും.

- ഗൗതം ഗംഭീർ, ഇന്ത്യൻ കോച്ച്