സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്
Wednesday 04 March 2026 12:16 AM IST
കൊല്ലം: കടപ്പാക്കട ടൗൺ അതിർത്തി ഡോ.ഉണ്ണിക്കൃഷ്ണൻ സംസാര ആയുർവേദ ഹോസ്പിറ്റൽ വാർഷികത്തിന്റെ ഭാഗമായി നാളെ മുതൽ 8 വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 8.30ന് മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. ഡോ. ശ്രീലത, ഡോ.ഹീര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ത്വക് രോഗങ്ങൾ, കാഴ്ച വൈകല്യം, സന്ധിവാതം, വെരിക്കോസ് വെയിൻ, പൈൽസ് ആൻഡ് ഫിസ്റ്റുല, സ്ത്രീകളുടെ സമഗ്ര ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. 9074146088, 8714579444 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ എ.എൻ.സി.എം.ഡി അപർണ കൃഷ്ണ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്യാമ എന്നിവർ പങ്കെടുത്തു.