പി.ജി. ഗോപിനാഥ് നിര്യാതനായി
Wednesday 04 March 2026 2:15 AM IST
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പാണവശേരിൽ (ഞാലിക്കുന്നേൽ) പി.ജി. ഗോപിനാഥ് ( 80) നിര്യാതനായി. ഭാര്യ: നിരവത്ത് കുടുംബാംഗം ചെല്ലമ്മ ഗോപിനാഥ്. മക്കൾ: മനു ഗോപിനാഥ് (ഖത്തർ), നിതിൻ ഗോപിനാഥ് (ദുബായ്), നീതു മനു (യു.എസ്.എ). മരുമക്കൾ: സ്മിനു, നിമി, മനു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഗവ. കോൺട്രാക്ടറും വ്യവസായിയുമായിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് റീത്ത് സമർപ്പിച്ചു.