പെൻഷൻകാർ ആശങ്കയിൽ

Wednesday 04 March 2026 12:17 AM IST

കൊല്ലം: ശമ്പള പരിഷ്കരണ കമ്മി​ഷനെ നിയമിച്ച സർക്കാർ ഉത്തരവിൽ പെൻഷൻ പരിഷ്കരണത്തെ കുറിച്ച് പരാമർശമില്ലാത്തത് ആശങ്കാജനകമാണെന്ന് കേരള സ്റ്റേറ്റ് സവ്വീസ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. ശമ്പള കമ്മീഷന്റെ ടേംസ് ഒഫ് റഫറൻസിൽ പെൻഷൻ പരിഷ്കരണം കൂടി ഉൾപ്പെടുത്തി അടിയന്തിരമായി ഉത്തരവിറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻ പിള്ളയുടെ അദ്ധ്യക്ഷത വഹി​ച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്ക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി​. ജേക്കബ്ബ്, മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ്, പോളി റാഫേൽ എന്നിവർ സംസാരി​ച്ചു.