ബാങ്ക് ഒഫ് ബറോഡ എംപ്ളോയീസ് കൗൺസിൽ

Wednesday 04 March 2026 1:19 AM IST

തിരുവനന്തപുരം: ബാങ്ക് ഒഫ് ബറോഡ എംപ്ളോയീസ് കൗൺസിൽ പുതിയ പ്രസിഡന്റായി ജി.സതീഷ് (കേരളം), ജനറൽ സെക്രട്ടറിയായി ദേബാഷിഷ് മിത്ര(വെസ്റ്റ് ബംഗാൾ), ട്രഷറർ ആയി ദേബാഞ്ജൻ ബട്ടചര്യ, വനിതാ കൺവീനർ ആയി ദേബാപ്രിയ ദാസ് (വെസ്റ്റ് ബംഗാൾ) എന്നിവരെ കൊൽക്കത്തയിൽ നടന്ന മൂന്നാമത് ദേശീയ സമ്മേളനം തിരഞ്ഞെടുത്തു.കേരളത്തിൽ നിന്നുള്ള മറ്റ് ഭാരവാഹികൾ:അൻസില. കെ (വൈ‌സ്‌പ്രസിഡന്റ്), എസ്.എൽ. ദിലീപ് (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), ജി. ടി. അനൂപ്, കെ. കെ. രഞ്ജിത് , എസ്. ബി. മഹേഷ് (ജോയിന്റ് സെക്രട്ടറി). സെൻട്രൽ കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് കെ.സി.പ്രവീൺ, വി.വിമൽ,വി.ജി.അഭിലാഷ്,പി.എം.ശ്രീരാഗ്,പി.എസ്.വിപിൻ,വിശാഖ് ആനന്ദ് എന്നിവരെയും തിരഞ്ഞെടുത്തു.