സംസ്ഥാന ടെലിവിഷൻ അവാർഡ്‌സ് 2024; പുരസ്‌കാര തിളക്കത്തില്‍ കൗമുദി ടിവി

Wednesday 04 March 2026 2:51 PM IST

തിരുവനന്തപുരം: 2024ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച രണ്ടാമത്തെ ടെലിവിഷന്‍ സീരിയലായി കൗമുദി ടിവിയിലെ 'വസുധ' തിരഞ്ഞെടുക്കപ്പെട്ടു. വസുധയുടെ പ്രൊഡ്യൂസര്‍ കിഷോര്‍ കരമനയ്ക്കും സംവിധായകന്‍ സൂരജ് എസ് ആറിനുമാണ് പുരസ്‌കാരം.

രണ്ടാം ജന്മം പോലെ തിരിച്ചുകിട്ടിയ ജീവിതത്തെ നട്ടുപിടിപ്പിക്കാന്‍ ക്ലേശിക്കുന്ന വിധിവഴിയിലെ പ്രതിബന്ധങ്ങളില്‍ ഉലഞ്ഞ് പോയ ഒരു സ്ത്രീയുടെ ജീവിത പോരാട്ടത്തിന്റെ കഥ ആകാംക്ഷ ഉണര്‍ത്തും വിധത്തില്‍ അവതരിപ്പിച്ചതിന് ആണ് അംഗീകാരം. 15, 000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി, സെക്രട്ടറി സി. അജോയ്, കുക്കു പരമേശ്വരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.