ഇന്ത്യ -ഒമാൻ കരാർ സെമിനാർ
Thursday 05 March 2026 12:55 AM IST
കൊച്ചി: ഇന്ത്യ -ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്‌തു. ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് (ഇൻമെക്), ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), ഒമാൻ ചേംബർ എന്നിവരായിരുന്നു സംഘാടകർ. ഇൻമെക് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ, ഗൾഫാർ ഗ്രൂപ്പ് സ്ഥാപകൻ പി. മുഹമ്മദാലി, ഇൻമെക് ഡയറക്ടർ ഡോ. ഡേവിസ് കല്ലൂക്കാര, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവരും പങ്കെടുത്തു.