മയക്കുമരുന്നുമായി പിടിയിൽ
Thursday 05 March 2026 12:50 AM IST
പെരുമ്പാവൂർ: ഹെറോയിനുമായി അസം സ്വദേശിയെ പെരുമ്പാവൂരിൽ എക്സൈസ് സംഘം പിടികൂടി. അസം സ്വദേശിയായ ഖൈറുൽ ഇസ്ലാം (36) ആണ് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.256 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്തെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുവെന്ന വിവരത്തെത്തുടർന്ന് എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രതിയെ തടഞ്ഞുവച്ച് പരിശോധിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.