പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Thursday 05 March 2026 12:06 AM IST
പൂക്കോട്ടും പാടത്ത് നന്മ പ്രവർത്തകയോഗവും ഇഫ്താർ മീറ്റും സി.പി.എം.ഏരിയ സെക്രട്ടറി ജയരാജ് തണൽ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' അമരമ്പലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തക സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം വീട്ടികുന്നിൽ നടന്ന സംഗമം നന്മ നിലമ്പൂർ ഏരിയ സെക്രട്ടറി ജയരാജ് തണൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി രമേഷ് ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാ സെക്രട്ടറി വി. സജിത്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പി. സജിൻ, അനീഷ് കവളമുക്കട്ട, രാജേഷ് അമരമ്പലം, ആർ. എൽ. വി ജിഷ , ബാബുരാജ് പാലാട് തുടങ്ങിയവർ സംസാരിച്ചു: യൂണിറ്റ് പ്രസിഡന്റ് ടി.കെ. സതീശൻ സ്വാഗതവും ട്രഷറർ ബിൻസി വിജയം നന്ദിയും രേഖപ്പെടുത്തി.