104 പട്ടയങ്ങൾ വിതരണം ചെയ്തു
Wednesday 04 March 2026 9:25 PM IST
കോതമംഗലം: കോതമംഗലം താലൂക്കിലെ 104 കുടുബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. ഇതിൽ കുട്ടമ്പുഴ വില്ലേജിലെ 69 പട്ടയങ്ങളുമുണ്ട്. കുട്ടമ്പുഴയിൽ സംഘടിപ്പിച്ച പട്ടയ വിതരണ സമ്മേളനം മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ജി.പ്രിയങ്ക, മേരി കുര്യാക്കോസ്, ഭാനുമതി രാജു, ജെസി സാജു, ഇ.കെ.ശിവൻ, കെ.കെ.ശിവൻ, ജോമി തെക്കേക്കര, പി.കെ.മൊയ്തു, കെ.പി.ജയിംസ്, റോബിൻ സാബു, പി.എം.സക്കറിയ, മനോജ് ഗോപി, ബേബി പൗലോസ്, തുടങ്ങിയവർ പങ്കെടുത്തു.