സപ്ലൈകോ റംസാൻ കിറ്റ് @ 786

Thursday 05 March 2026 2:07 AM IST

കൊച്ചി: സപ്ലൈകോ ഷോപ്പുകൾ വഴി 'റംസാൻ നിലാവ്' എന്ന പേരിൽ പ്രത്യേക കിറ്റ് വിതരണം ആരംഭിച്ചു. 15 സാധനങ്ങൾ അടങ്ങുന്ന 1018 രൂപ വിലയുള്ള കിറ്റ് മാർച്ച് 20വരെ 786രൂപയ്ക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു കിലോ വീതം ശബരി അപ്പംപൊടി, പുട്ടുപൊടി, റവ, പഞ്ചസാര, 100ഗ്രാം വീതം ചിക്കൻ മസാല, പെരും ജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50ഗ്രാം കുരുമുളകുപൊടി, 250ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, 20ഗ്രാം ഏലക്കായ, 50ഗ്രാം അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയത്.