കെ.എസ്.ഇ.ബി.യിൽ ഡി.എ കുടിശിക വിതരണം നടന്നില്ല

Thursday 05 March 2026 12:18 AM IST

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്ക് അനുവദിച്ചരീതിയിൽ കെ.എസ്.ഇ.ബി.യിലും 11% ഡി.എ.,ഡി.ആർ.കുടിശിക ഫെബ്രുവരിയിലെ പെൻഷനും ശമ്പളത്തിനുമൊപ്പം വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും വൈദ്യുതി ബോർഡ് ഇതനുസരിച്ചുള്ള ഉത്തരവിറക്കാതിരുന്നതിനാൽ മാർച്ച് ഒന്നുമുതൽ വിതരണം ചെയ്ത ശമ്പളത്തിനും പെൻഷനുമൊപ്പം ഡി.എ.നൽകാനായില്ല.

സർക്കാർ ഇതിനകം അനുവദിച്ച ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാനേജ്‌മെന്റ് ഇടപെടണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് സംഘ് ആവശ്യപ്പെട്ടു