ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ഇന്ന് സെമി, ഇംഗ്ലണ്ടിനെ നേരിടും
Thursday 05 March 2026 12:47 AM IST
മുംബയ്: ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബയിലെ വാങ്കെഡെയിൽ രാത്രി 7 മുതലാണ് സെമി ഫൈനൽ. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ സെമിക്ക് ടിക്കറ്റെടുത്തത്.