എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് തുടങ്ങും
Thursday 05 March 2026 12:50 AM IST
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ചയും ആരംഭിക്കും.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യാഴാഴ്‌ചത്തെ എസ്.എസ്.എൽ.സി പരീക്ഷയും 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് മൂന്നാംവാരത്തിനുള്ളിൽ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും.