മെഡി. കോളേജ് ഡോക്ടർ സമരം പിൻവലിച്ചു

Thursday 05 March 2026 12:51 AM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​ ​ഇ​ന്നു​ ​മു​ത​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേ​റ്ര​റു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും.

ആ​രോ​ഗ്യ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​രാ​ജ​ൻ​ ​ഖോ​ബ്ര​ഗ​ഡേ​യു​മാ​യി​ ​കേ​ര​ള​ ​ഗ​വ​ൺ​മെ​ന്റ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.​ 18​ ​മാ​സ​ത്തെ​ ​ശമ്പള പരി​ഷ്കരണ കു​ടിശി​ക​ ​ഉ​ട​ൻ​ ​അ​നു​വ​ദി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​മെ​ന്നും​ ​ബാ​ക്കി​ 39​ ​മാ​സ​ത്തെ​ ​തു​ക​ ​നി​യ​മ​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ​അ​നു​സ​രി​ച്ച് ​ന​ൽ​കാ​മെ​ന്നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​രേ​ഖാ​മൂ​ലം​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ 18​ ​മാ​സ​ത്തെ​ ​കു​ടി​ശ്ശി​ക​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഏ​റ്റെ​ടു​ക്കു​മെ​ന്നും​ ​സെ​ക്ര​ട്ട​റി​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തോ​ടെ​യാ​ണ് ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ഡോ​ക്ട​ർ​മാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ​ ​ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ​ ​സ​മ​രം​ ​ശ​ക്ത​മാ​യി​ ​പു​നഃ​രാ​രം​ഭി​ക്കു​മെ​ന്നും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​റോ​സ്നാ​രാ​ ​ബീ​ഗം.​ടി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​അ​ര​വി​ന്ദ്.​സി.​എ​സ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു. സ​മ​രം​ ​തു​ട​ങ്ങി​യ​തി​നു​ശേ​ഷം​ ​കാ​സ​ർ​കോ​ട്,​ ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലാ​യി​ ​ഡോ​ക്ട​ർ​മാ​രു​ടെ​ 44​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.​ ​കൂ​ടു​ത​ൽ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്നും​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​വേ​ശ​ന​ ​ത​സ്തി​ക​യി​ലെ​ ​ശ​മ്പ​ള​ ​കു​റ​വ് ​സ​മ​ര​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പ​രി​ഹ​രി​ച്ച​ത് ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജു​ക​ളി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​യു​വ​ ​ഡോ​ക്ട​ർ​മാ​രെ​ ​ആ​ക​ർ​ഷി​ക്കു​മെ​ന്നും ത​സ്തി​ക​ക​ൾ​ ​നി​ക​ത്താ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ്ര​തീ​ക്ഷ​ ​പ്ര​ക​ടി​പ്പി​ച്ചു. ​ഡോ​ക്ട​ർ​മാ​രു​ടെ​ ​റി​ലേ​ ​നി​രാ​ഹാ​രം​ 37​ദി​വ​സ​വും​ ​ഒ.​പി,​അ​ക്കാ​ഡ​മി​ക് ​ബ​ഹി​ഷ്ക​ര​ണം​ 15​ ​ദി​വ​സ​വും​ ​ശ​സ്ത്ര​ക്രി​യ​ ​ബ​ഹി​ഷ്ക​ര​ണം​ 12​ ​ദി​വ​സ​വും​ ​പി​ന്നി​ട്ടി​രുന്നു.