പി.എസ്.സി അറിയിപ്പുകൾ

Thursday 05 March 2026 12:41 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം  കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.) (കാറ്റഗറി നമ്പർ 23/2024, 43/2024, 53/2024) തസ്തികയിലേക്ക് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ 5, 6, 7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രായോഗിക പരീക്ഷ 23, 24, 25 തീയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടിൽ നടത്തും. 9, 10, 11, 12, 13 തീയതികളിലെ പ്രായോഗികപരീക്ഷയും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റി.

പ്രമാണപരിശോധന  കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടി.പി.യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025എൽ.സി./എ.ഐ.) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 11ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഉത്തരക്കടലാസുകൾ നീക്കം ചെയ്യും  റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് ആറു മാസം പൂർത്തിയായ തസ്തികകളുടെ തുടർനടപടികൾ ആവശ്യമില്ലാത്ത ഒ.എം.ആർ. ഉത്തരക്കടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരക്കടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പി.എസ്.സി. വെബ്സൈറ്റിൽ ലഭിക്കും.

വകുപ്പുതല പരീക്ഷ  കേരള ജനറൽ സർവീസിലെയും കേരള വാട്ടർ അതോറിറ്റിയിലെയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കു വേണ്ടിയുളള (സ്പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2025) വകുപ്പുതല പരീക്ഷ 24, 25 തീയതികളിൽ ഓൺലൈനായി പി.എസ്.സി ആസ്ഥാന ഓഫീസിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും.