ട്രെയിനുകൾ റദ്ദാക്കും

Thursday 05 March 2026 1:42 AM IST
പാലക്കാട് റെയിൽവേ സ്റ്റേഷൻ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ചില ട്രെയിനുകൾ റദ്ദാക്കും. ഇന്നു പുറപ്പെടേണ്ടിയിരുന്ന പാലക്കാട് ടൗൺ-കോയമ്പത്തൂർ ജംഗ്ഷൻ മെമു(66606) സർവീസ് പൂർണമായും റദ്ദാക്കി. ഇന്നത്തെ തിരുച്ചിറപ്പള്ളി ജംഗ്ഷൻ എക്സ്‌പ്രസ്(16844) കഞ്ചിക്കോട് സ്റ്റേഷനിൽ നിന്ന് രാവിലെ 7ന് സർവീസ് ആരംഭിക്കും. ഈ ട്രെയിനിന്റെ പാലക്കാട് ടൗണിനും കഞ്ചിക്കോടിനും ഇടയിലുള്ള സർവീസ് റദ്ദാക്കി. ഷൊർണൂർ-കോയമ്പത്തൂർ ജംഗ്ഷൻ പാസഞ്ചർ(56603-04) മാർച്ച് 10ന് ഇരുവശത്തേക്കുമുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി.