ടി.കെ. കുട്ടൻ അനുസ്മരണം
ചവറ: പ്രമുഖ കോൺഗ്രസ് നേതാവും ഗോവ വിമോചന സമര ഭടനുമായിരുന്ന ടി.കെ കുട്ടന്റെ 17-ാമത് ചരമ വാർഷികദിനം ടി.കെ. കുട്ടൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പി. സോമരാജൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എസ്.ആർ.കെ. പിള്ള അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മത്സൃഫെസ് ചെയർമാൻ ടി. മനോഹരൻ എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് പ്രതിഭകളെ ആദരിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, അഡ്വ.സി.പി. സുധീഷ് കുമാർ, കെ.ഇ. ബൈജു, അനിൽ പുത്തേഴം, എസ്.സന്തോഷ്, സീമാ തങ്കച്ചി, തട്ടാരേത്ത് രവി, റോസ് ആനന്ദ്, സരിത അജിത്ത്, റോജാ മാർക്കോസ്, എസ്.രാജേന്ദ്രൻ, രാജൻ കെ. ആലുംകടവ്, ശംഭു വേണുഗോപാൽ അമ്പിയിൽ പ്രകാശ്, അജന്ത അനൂപ്, ശിവദാസൻ കെ.മൈനാഗപ്പള്ളി, ബി. ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു