തഴവ കനകൻ അനുസ്മരണം

Thursday 05 March 2026 1:00 AM IST

കരുനാഗപ്പള്ളി: പ്രമുഖ പത്രപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന തഴവ കനകനെ അനുസ്മരിച്ചു. തഴവ കനകന്റെ സ്മരണയ്ക്കായി പ്രവർത്തനം ആരംഭിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ആർ. ജയചന്ദ്രന് സി.ആർ. മഹേഷ് എം.എൽ.എ നൽകി. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എം.എ. ആസാദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തഴവ ബിജു ഫൗണ്ടേഷന്റെ വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആർ. സുജ, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, മണിലാൽ ചക്കാലത്തറ, തോപ്പിൽ ലത്തീഫ്, രമാ ഗോപാലകൃഷ്ണൻ, അഡ്വ. അനിൽകുമാർ, കെ.പി. രാജൻ, എ.എ. റഷീദ്, എം.സി. വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തി. തയ്യിൽ രവി സ്വാഗതവും ബിന്ദു വിത്തൂർ നന്ദിയും പറഞ്ഞു.