ഡി.എ കുടിശിക കേസ് മാറ്റി
Thursday 05 March 2026 1:56 AM IST
കൊച്ചി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഡി.എ കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഏപ്രിൽ ആറിന് പരിഗണിക്കാൻ മാറ്റി. ക്ഷാമബത്തയുടെ രണ്ടു ഗഡു സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികളും കണക്കുകളും വിലയിരുത്തിയശേഷം കുടിശികയുടെ കാര്യത്തിൽ വാദം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്.