ഇ.ഡിക്കു മുന്നിൽ തന്ത്രി രാജീവരുടെ മൊഴി

Thursday 05 March 2026 2:12 AM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ മൊഴി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കടവന്ത്രയിലെ ഓഫീസിൽ എത്തിയ അദ്ദേഹം വൈകിട്ട് ആറിന് മടങ്ങി.

സ്വർണപ്പാളി കടത്ത്, ദ്വാരപാലക ശില്പത്തിലെ സ്വർണത്തിന്റെ കുറവ് എന്നീ കാര്യങ്ങളിൽ തന്ത്രി വിശദീകരണം നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളുമായുള്ള ബന്ധങ്ങൾ, പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളിലും ഇ.ഡി വ്യക്തത തേടി. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളല്ലാതെ ഭരണപരമായ വിഷയങ്ങളിൽ ബന്ധമില്ലെന്നും തന്ത്രി അറിയിച്ചതായാണ് സൂചന.