'നമ്പൂതിരി  കുട്ടിക്ക്  5 ലക്ഷം, നായരുകുട്ടിക്ക്  4 ലക്ഷം; പ്രതികരിച്ചാൽ ഏറ്റവും  വലിയ  ലവ്  ജിഹാദുകാരനാണ്  ഞാനെന്നുപറയും'

Thursday 05 March 2026 1:06 PM IST

കേരള സ്റ്റോറി സിനിമയെ എന്തിനാണ് വിവാദമാക്കുന്നതെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കേരള സ്റ്റോറി പറയുന്നത് ലവ് ജിഹാദിനെക്കുറിച്ചാണെന്നും ഷോൺ വ്യക്തമാക്കി. വൺ ടു ടോക്ക്‌സ് എന്ന മാദ്ധ്യമത്തിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷോൺ ജോർജും ഭാര്യയും നടൻ ജഗതി ശ്രീകുമാറിന്റെ മകളുമായ പാർവതിയും.

'കേരളത്തിൽ വൺ സൈഡ് മതേതരത്വമുണ്ട്. കേരള സ്റ്റോറി പറയുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്. കേരളത്തിലെ എല്ലാ മുസ്ളീം വിഭാഗങ്ങളെയും ചൂണ്ടിക്കാട്ടിയല്ല ലവ് ജിദാഹ് എന്നുപറയുന്നത്. ഇത് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാലിത് സർക്കാർ പദമല്ല. ലവ് ജിഹാദ് ഉണ്ടോയെന്ന് എന്നോട് ചോദിച്ചാലും ഇല്ല എന്നേ പറയൂ. മതം മാറ്റുന്നതിനായി പ്രണയം നടിക്കുന്നതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത്. നടിക്കുന്നതിനുമപ്പുറം അതിനുവേണ്ടി രാജ്യവിരുദ്ധ ശക്തികളുടെ പണം കൈപ്പറ്റുന്ന സംഘടിത ശക്തികളും കേരളത്തിലുണ്ട്. അത്തരമാളുകെ പ്രതിരോധിക്കണം.

പ്രേമിച്ചു കല്യാണം കഴിക്കുന്നതും, പ്രേമിച്ച പുരുഷന്റെ മതത്തിലേയ്ക്ക് മാറുന്നതുമല്ല ഇവിടത്തെ വിഷയം. പിഎഫ്‌ഐയുടെ ഓഫീസ് റെയ്‌ഡ് ചെയ്തപ്പോ കണ്ടത് നമ്പൂതിരി കുട്ടിക്ക് അഞ്ചുലക്ഷം, നായരുകുട്ടിക്ക് നാലുലക്ഷം, ക്രിസ്‌ത്യൻ കുട്ടിക്ക് നാലുലക്ഷം, ഈഴവ കുട്ടിക്ക് മൂന്നുലക്ഷം, പട്ടികജാതി കുട്ടിക്ക് രണ്ടുലക്ഷം തുടങ്ങിയ ക്വട്ടേഷനുകളാണ്. കേരള സ്റ്റോറി പറഞ്ഞുവയ്ക്കുന്നത് ഇത്തരത്തിലെ കഥകളാണ്. അത് പ്രദർശിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ പ്രശ്നമുണ്ടാക്കി. സീതാദേവിയെ നഗ്നയാക്കി ചിത്രീകരിച്ചപ്പോൾ അവാർഡ് കൊടുത്ത നാടാണ് കേരളം. എന്തുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യമായി സിനിമയെ കാണുന്നില്ല? ഈ വിഷയം ചർച്ചയാകണമെന്ന് പറഞ്ഞാൽ ഏറ്റവും വലിയ ലവ് ജിഹാദുകാരനാണ് ഞാനെന്നുപറയും. പ്രതികരിച്ചാൽ ഉടൻ പറയും ലവ് ജിഹാദ് വീട്ടിലിരിപ്പുണ്ടെന്ന്'-ഷോൺ ജോർജ് പറഞ്ഞു.