അക്കാര്യത്തിലും ജാഗ്രത പുലർത്തി; ഇരട്ടക്കുട്ടികൾക്ക് ഇഷയെന്നും ആകാശെന്നും പേരിട്ടു, മുകേഷ് അംബാനി അന്ന് മനസിൽ കണ്ടത്

Thursday 05 March 2026 3:35 PM IST

എഷ്യയിലെ ഏറ്റവും ധനികനായ വ്യവസായിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങൾ മാദ്ധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നിത അംബാനിയാണ് മുകേഷ് അംബാനിയുടെ പത്നി. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. മൂത്ത മക്കളായ ആകാശ് അംബാനിയും ഇഷാ അംബാനിയും ഇരട്ടകളാണ്. അനന്ത് അംബാനിയാണ് ഇളയമകൻ. മൂന്നുപേരും റിലയൻസ് ഇൻഡസ്ട്രീസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുകയാണ്.

1991ൽ ആണ് ആകാശ് അംബാനിയും ഇഷാ അംബാനിയും ജനിച്ചത്. കുടുംബകാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന മുകേഷ് അംബാനിയും നിതാ അംബാനിയും മക്കളുടെ പേരിടുന്നതിലും നന്നായി ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം നിതാ അംബാനിയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മുകേഷ് അംബാനിയാണ് ഇരട്ടമക്കൾക്ക് പേരിട്ടതെന്ന് നിതാ അംബാനി പറഞ്ഞു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് താൻ ഇരട്ടക്കുട്ടികളുടെ പിതാവായ വിശേഷം മാതാവ് കോകിലബെൻ അംബാനി മുകേഷ് അംബാനിയെ ഫോണിൽ വിളിച്ചറിയതെന്ന് നിത അംബാനി അഭിമുഖത്തിൽ പറഞ്ഞു. വിവരം അറിഞ്ഞയുടൻ തന്നെ മുകേഷ് അംബാനിയോട് തിരികെ അമേരിക്കയിലെത്താൻ അമ്മ ആവശ്യപ്പെടുകയായിരുന്നു.

മുകേഷ് വിമാനയാത്ര നടത്തുന്നതിനിടയിലാണ് പെൺകുഞ്ഞും ആൺകുഞ്ഞും ജനിച്ചെന്ന വിവരം അറിഞ്ഞത്. അതുകൊണ്ട് പെൺകുഞ്ഞിന് ഇഷയെന്നും (പർവതങ്ങളുടെ ദേവത) ആൺകുഞ്ഞിന് ആകാശ് എന്നും പേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും നിതാ അംബാനി വെളിപ്പെടുത്തി. അനന്ത് അംബാനിയാണ് മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയമകൻ. 1995ലാണ് അദ്ദേഹം ജനിച്ചത്.